പിന്നാലെ വന്ന്..
ഇടവഴികളില്‍..
വളവുകളില്‍..ചെരിവുകളില്‍..
കൂടെ നടന്നു ചില കണ്ണുകള്‍ മറച്ചു
മറ്റു ചില കണ്ണുകള്‍ക്ക് നേരെ കല്ലെറിഞ്ഞു
പേടിപ്പിച്ചു..ശാസിച്ചു..
അവ കടന്നുപോകും..
ആകാശത്തിനുമപ്പുറം വടിയുമായി
ഒരാള്‍ നില്‍പ്പുണ്ട്..
കുപ്പായമില്ലാതെ ഇരുട്ട്മുറിയിലിരിക്കുന്ന
രൂപമില്ലാത്ത നിറമില്ലാത്ത ഒരാള്‍..
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുള്ള
താല്‍ക്കാലിക ഉത്തരം..
അവരുടെ അദൃശ്യമായ പേന
തലയില്‍ വരക്കുന്നതത്രേ ജീവിതം..
നിഴലുകള്‍..
തടിച്ചും മെലിഞ്ഞും
തെളിഞ്ഞും മറഞ്ഞും
ഒറ്റക്കും ഇരട്ടക്കും കാണാം
ഇരുട്ടത്തൊഴിച്ച് ..
ഇരുട്ട്..
അപ്പോഴെങ്കിലും കിട്ടുമല്ലോ
എനിക്കെന്നെ..