23 October 2010

വിളക്കുമരം

വിടെയുണ്ടാവും ഞാനെന്നും 
നിന്റെ കൈകളില്‍ കല്ല്‌ മുറുകുന്നത് വരെ...
അതെറിയാന്‍ നീ പ്രാപ്തനാവും വരെ..
ഒരിക്കല്‍ നീ വരും;എനിക്കറിയാം..
മായക്കാഴ്ചകള്‍ തീര്‍ക്കും 
ചില്ലുകൂട്ടില്‍ നിന്നെന്നെ മോചിപ്പിക്കുവാന്‍ 
നിറങ്ങള്‍ ചിതറിയൊഴുകും;
മാറിനില്‍ക്കുക നീ;എന്റെ പൊട്ടി-
ച്ചിതറിയ സ്വപ്നച്ച്ചില്ലുകളില്‍ കാല്‍വെക്കാതെ;
അതിനെ പുതുനിണനിറമണിയിക്കാതെ..

2 October 2010

ഫ്ലാഷ് ബാക്ക്

ന്റെ ചലിക്കുന്ന സ്വപ്നഫ്രെയിമുകള്‍ക്കി-
ടയിലൊരു വേള;നീ വന്നു
നിറം മങ്ങിയ ചെടികള്‍ക്ക് ജീവന്‍ വെച്ചു..
പൂമ്പാറ്റകള്‍ പറന്നു വന്നു..
ബ്ലാക്ക്‌ ന്‍ വൈറ്റ് സിനിമയ്ക്കു പരിണാമം;
സ്വപ്നത്തിലെ സ്വര്‍ഗത്തിലും
ഒരു ആപ്പിള്‍ മരമുണ്ടായിരിക്കണം..
അത് കടിച്ചതും നിറം മങ്ങി..
ഇപ്പോള്‍ കാണുന്നത് ഫ്ലാഷ് ബാക്ക് ആയിരിക്കും

21 August 2010

നിഴലുകള്‍.

നിഴലുകള്‍..
പിന്നാലെ വന്ന്..
ഇടവഴികളില്‍..
വളവുകളില്‍..ചെരിവുകളില്‍..
കൂടെ നടന്നു ചില കണ്ണുകള്‍ മറച്ചു
മറ്റു ചില കണ്ണുകള്‍ക്ക്‌ നേരെ കല്ലെറിഞ്ഞു
പേടിപ്പിച്ചു..ശാസിച്ചു..
അവ കടന്നുപോകും..
ആകാശത്തിനുമപ്പുറം വടിയുമായി 
ഒരാള്‍  നില്‍പ്പുണ്ട്..
കുപ്പായമില്ലാതെ ഇരുട്ട്മുറിയിലിരിക്കുന്ന 
രൂപമില്ലാത്ത നിറമില്ലാത്ത ഒരാള്‍..
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കുള്ള
താല്‍ക്കാലിക ഉത്തരം..
അവരുടെ അദൃശ്യമായ പേന
തലയില്‍ വരക്കുന്നതത്രേ ജീവിതം..
നിഴലുകള്‍..
തടിച്ചും മെലിഞ്ഞും
തെളിഞ്ഞും മറഞ്ഞും
ഒറ്റക്കും ഇരട്ടക്കും കാണാം
ഇരുട്ടത്തൊഴിച്ച് ..
ഇരുട്ട്..
അപ്പോഴെങ്കിലും കിട്ടുമല്ലോ
എനിക്കെന്നെ..

21 March 2010

..

രിങ്കല്‍പ്പാളികള്‍ മറച്ചിരിക്കുന്നു എന്റെ ആകാശം
ഇനിയെനിക്കെന്റെ പുസ്തകം തുറക്കാം
എന്റെ മയില്‍പ്പീലികള്‍
ചാപിള്ളകളെ പെറ്റുകൂട്ടട്ടെ  

13 February 2010

സാധ്യമാല്ലാത്തത്..

ഗ്ലോബില്‍ കാണുന്ന ഭൂമിയെ
മുന്നോട്ടും പിന്നോട്ടും
തിരിക്കാന്‍ മാത്രമേ
എനിക്കറിയൂ...
യാതാര്ത്ഥ്യത്തെ
തിരിക്കാനും മറിക്കാനും
വളച്ചൊടിക്കാനും
കഴിയുമായിരുന്നെങ്കില്‍
ഞാനെന്നെ പിന്നോട്ടുപോയി
തെറ്റുകള്‍ തിരുത്തി
മടങ്ങിയെത്തിയേനെ..

3 February 2010

നമ്മുടെ ലോകം

നീ പറഞ്ഞതുപോലെ
ലോകം വിശാലമാണ്..
എനിക്ക് നിന്നെയും
നിനക്കെന്നെയും
കാണാനാവാത്തത്ര
വിശാലമായിരിക്കുന്നു
നമ്മുടെ ലോകം...

22 January 2010

സ്വപ്നം

ന്റെ സ്വപ്നമേ...
നിന്നെ ഞാന്‍ പ്രണയിക്കാതിരിക്കുന്നതെങ്ങനെ ..

സൂര്യന്റെ കോപം..
വിശക്കുന്ന വയറുകള്‍ ..
ചിരിക്കാത്ത കുട്ടികള്‍ ...
കച്ചവടക്കണ്ണുകള്‍ ...
അകലുന്ന റെയില്‍പ്പാളങ്ങള്‍...
മഴ കാത്തു കിടക്കുന്ന മരുഭൂമി...
പകലുകള്‍ മുഴുവന്‍
യാഥാര്‍ത്യങ്ങള്‍ കൊന്നോടുക്കുമ്പോഴും
നീ തന്നെ മൃതസഞ്ജീവനി !

മടിയിലിരുത്തി കഥകള്‍ പറഞ്ഞു
പ്രതീക്ഷകള്‍ വളര്‍ത്തി...
ഈ ചവര്‍പ്പ് നെല്ലിക്കയും
കൊതിയോടെ തിന്നാന്‍ പഠിപ്പിച്ചത് നീയല്ലേ..
തിരകള്‍ മേഘങ്ങളേ സ്പര്‍ശിക്കുമോ എന്നറിയില്ല
എങ്കിലും എന്റെ കണ്ണുകളില്‍
നീ ആകാശത്തെ സ്പര്‍ശിക്കുന്നു
ഒടുങ്ങാത്ത സ്വാതന്ത്ര്യത്തിന്റെ..
സമൃദ്ധിയുടെ ആകാശം..
അറ്റമില്ലാതാതാണ്  നിന്റെ  വഴിയെന്നറിഞ്ഞിട്ടും
നിന്നിലൂടെ നടക്കാന്‍ എന്റെ മനസ്സ് കൊതിക്കുന്നതെന്തേ..
ഭ്രാന്തമായ ആവേശം കൊണ്ടോ
അതോ ജീവിതത്തോടുള്ള അമിതമായ സ്നേഹം കൊണ്ടോ...