22 January 2010

സ്വപ്നം

ന്റെ സ്വപ്നമേ...
നിന്നെ ഞാന്‍ പ്രണയിക്കാതിരിക്കുന്നതെങ്ങനെ ..

സൂര്യന്റെ കോപം..
വിശക്കുന്ന വയറുകള്‍ ..
ചിരിക്കാത്ത കുട്ടികള്‍ ...
കച്ചവടക്കണ്ണുകള്‍ ...
അകലുന്ന റെയില്‍പ്പാളങ്ങള്‍...
മഴ കാത്തു കിടക്കുന്ന മരുഭൂമി...
പകലുകള്‍ മുഴുവന്‍
യാഥാര്‍ത്യങ്ങള്‍ കൊന്നോടുക്കുമ്പോഴും
നീ തന്നെ മൃതസഞ്ജീവനി !

മടിയിലിരുത്തി കഥകള്‍ പറഞ്ഞു
പ്രതീക്ഷകള്‍ വളര്‍ത്തി...
ഈ ചവര്‍പ്പ് നെല്ലിക്കയും
കൊതിയോടെ തിന്നാന്‍ പഠിപ്പിച്ചത് നീയല്ലേ..
തിരകള്‍ മേഘങ്ങളേ സ്പര്‍ശിക്കുമോ എന്നറിയില്ല
എങ്കിലും എന്റെ കണ്ണുകളില്‍
നീ ആകാശത്തെ സ്പര്‍ശിക്കുന്നു
ഒടുങ്ങാത്ത സ്വാതന്ത്ര്യത്തിന്റെ..
സമൃദ്ധിയുടെ ആകാശം..
അറ്റമില്ലാതാതാണ്  നിന്റെ  വഴിയെന്നറിഞ്ഞിട്ടും
നിന്നിലൂടെ നടക്കാന്‍ എന്റെ മനസ്സ് കൊതിക്കുന്നതെന്തേ..
ഭ്രാന്തമായ ആവേശം കൊണ്ടോ
അതോ ജീവിതത്തോടുള്ള അമിതമായ സ്നേഹം കൊണ്ടോ...

8 comments:

  1. എന്റെ സ്വപ്നമേ.
    നഷ്ടങ്ങളൊന്നും സത്യമല്ലെന്ന്
    നീയെന്നുമെന്നെ വിരല്‍ തൊട്ട് പറയുവോളം
    നിന്നെ ഞാന്‍ പ്രണയിക്കാതിരിക്കുന്നതെങ്ങനെ...

    വെളുക്കുവോളമെന്നെ
    മോഹങ്ങളുടെ തീരത്ത് കൈപിടിച്ച് നടത്തുന്ന
    നിന്നെ ഞാന്‍ വെറുക്കുന്നതെങ്ങനെ..!!

    ReplyDelete
  2. കൊള്ളാം .............നന്നായിരുക്കുന്നു ........ എല്ലാ ഭാവുകങ്ങളും നേരുന്നു ...........

    ReplyDelete
  3. ഹായി .......
    “എന്റെ സ്വപ്നമെ നിന്നെ ഞാന്‍ പ്രണയിക്കാതിരിക്കുന്നതെങ്ങനെ...”
    എന്തിനും ഒരു കാരണം വേണമല്ലൊ അല്ലെ....

    നന്നായിരിക്കുന്നു.....
    സ്നേഹപൂര്‍വ്വം....
    ദീപ്

    ReplyDelete
  4. മടിയിലിരുത്തി കഥകള്‍ പറഞ്ഞു
    പ്രതീക്ഷകള്‍ വളര്‍ത്തി...
    ഈ ചവര്‍പ്പ് നെല്ലിക്കയും
    കൊതിയോടെ തിന്നാന്‍ പഠിപ്പിച്ചത് നീയല്ലേ..

    ഞാനും സ്വപ്നം കാണുന്നു..
    കൊള്ളാം ചേച്ചി..
    ആശംസകള്‍

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നന്ദി...ഹന്ല്ലലത്,kiran,deepesh,maratt..ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും :)

    ReplyDelete
  7. “മടിയിലിരുത്തി കഥകള്‍ പറഞ്ഞു
    പ്രതീക്ഷകള്‍ വളര്‍ത്തി...
    ഈ ചവര്‍പ്പ് നെല്ലിക്കയും
    കൊതിയോടെ തിന്നാന്‍ പഠിപ്പിച്ചത് നീയല്ലേ..
    തിരകള്‍ മേഘങ്ങളേ സ്പര്‍ശിക്കുമോ എന്നറിയില്ല
    എങ്കിലും എന്റെ കണ്ണുകളില്‍
    നീ ആകാശത്തെ സ്പര്‍ശിക്കുന്നു
    ഒടുങ്ങാത്ത സ്വാതന്ത്ര്യത്തിന്റെ..
    സമൃദ്ധിയുടെ ആകാശം..
    അറ്റമില്ലാതാതാണ് നിന്റെ വഴിയെന്നറിഞ്ഞിട്ടും
    നിന്നിലൂടെ നടക്കാന്‍ എന്റെ മനസ്സ് കൊതിക്കുന്നതെന്തേ..
    ഭ്രാന്തമായ ആവേശം കൊണ്ടോ
    അതോ ജീവിതത്തോടുള്ള അമിതമായ സ്നേഹം കൊണ്ടോ...“ കൊതി ആകുന്നു ഇങനെ എഴുതാന്‍.... അതു ഞാനായിരുന്നെങ്കില്‍...

    ReplyDelete