എന്റെ മൌനത്തില്‍
നിന്റെ വാചാലത കുടിയേറിയതും
പിന്നീട് നിന്റെ മൌനം
എന്നെ വാചാലയാക്കിയതും
നല്ലതിന് ..
ഇന്നലകളിലെ ദാഹം ശമിപ്പിക്കാന്‍
നീ മഴയായതും
കോരിച്ചൊരിയുന്ന മഴയില്‍
ഞാനൊരു തടാകമായതും
നല്ലതിന്..
രാത്രി പകലായതും
പകല്‍ രാത്രിയായതും
ഇന്നലെകള്‍..
ഇന്നുകള്‍ക്ക് വഴിമാറിയതും
എല്ലാം നല്ലതിന്
എല്ലാം നല്ലതിന് ...കവിതയും നല്ലത് ..
ReplyDeleteകൊള്ളാം ഇഷ്ടപ്പെട്ടു ആശംസകള്‍
ReplyDeleteഈ വരികളും....
ReplyDeleteഅതെ,
ReplyDeleteഎല്ലാം നല്ലതിനാണ് അപര്‍ണ...
ആശംസകള്‍
Mazhakalam marannathum nallathino?
ReplyDeleteനിന്റെ കണ്ണുകളിലൂടെയും വിരൽതുമ്പിലൂടെയും കവിത പോലെ വിരിയുന്ന മനോഹര ലോകത്തിനു മുന്നിൽ... സലാം...!!!
ReplyDeleteസംഭവിച്ചതെല്ലാം നല്ലതിന് ...ഇനി സംഭവിക്കാന്‍ പോകുന്നതും....
ReplyDeleteനല്ല നല്ല കവിതകള്‍ ഇനിയും സംഭവിക്കട്ടെ..
സഖീ
ReplyDeleteസ്നേഹവും വികാരങ്ങളും ക്യാമറക്ക് മുന്നിലും
വെറും വാകുകളിലും ഒതുങ്ങി ശ്വാസം മുട്ടുന്ന ഈ ലോകത്ത് ..
എന്ത് മറുപടി നല്‍കേണ്ടു ഞാന്‍, പ്രിയേ നിന്‍ പ്രണയത്തിനായ് ..
എനിക്ക് ഭയമാണ് , പ്രണയിച്ചവര്‍ വിഢികളാകുന്ന
ഈ ലോകത്ത് പ്രണയവുമായ് നീ അരികെ അണയുമ്പോള്‍..
അറിയില്ലെനിക്കിന്നു പ്രണയിക്കുവാന്‍ ..
പ്രണയത്തെയും നിന്നെയും ഈ ലോകത്തെയും
വിശ്വസിക്കാന്‍ എനിക്ക് കഴിയുന്നില്ല..
മറക്കുക നിന്‍ പ്രണയം പ്രിയേ, എന്നോട് ക്ഷമിക്കുക..
എനിക്കായി പോഴിയുന്നോരശ്രുബിന്ദുക്കളീ
മിഴിയിണകള്‍ക്കൊട്ടും അലങ്കാരമല്ല ..
:)
നന്ദി..ആദര്‍ശ്║Adarsh : ,പാവപ്പെട്ടവന്‍ ,കുമാരന്‍ | kumaran ,Jayakrishnan ,Zumezh ,akash ,Murali Nair I മുരളി നായര്‍ ,UnseenRose .ഇവിടെ വന്നതിനും അഭിപ്രായം അറിയിച്ചതിനും...
ReplyDeleteവളരെ നന്നായിരിക്കുന്നു!
ReplyDeleteNalekal mattannalukalkkum...!
ReplyDeleteManoharam, Ashamsakal...!!!
ചീത്ത ഒന്നും ഇല്ല അല്ലേ?
ReplyDeleteകൊള്ളാം കുഴപ്പമില്ല
sramichaal iyaalkku orupaatu ezhuthaan kazhiyum....kavitha orotta swasathil theerkkanamennilla....samyametuthu cheythaal athinu bhangi kootille....?
ReplyDeleteentho enikkangane thonnunnu...
thettanegil porukkuka....
ഹായി കൂട്ടുകാരി.....
ReplyDeleteഇന്നുകള്‍ ഇനിയും നാളകള്‍ക്കായി വഴിമാറും..... മഴയും മഞ്ഞും ഇനിയും ഉണ്ടാകും...... ഇതാണല്ലോ.. ജീവിതം....
എല്ലാം നല്ലതിനു.....:)
i was reading frm latest to down.. so far its the best...
ReplyDeleteMansinte Nanmayanu varikalil nirayunnath..
ReplyDeleteThis is not an imaginative piece of work. The purity lies within...
ReplyDelete