16 October 2008

മയില്‍പ്പീലി.....


മയില്‍പ്പീലി പെറ്റുപെരുകില്ലെന്നറിയാം
എങ്കിലും ഞാന്‍ സൂക്ഷിച്ചു
ഹൃദയത്തിന്റെ താളില്‍
ആരും കാണാതെ ആകാശം കാണാതെ
നിനവിന്റെ ഒരു തുണ്ട് മയില്‍പ്പീലി....!

23 August 2008

ചില്ലുജാലകം


ചില്ലുജാലകം ഒലിച്ചിറങ്ങുന്ന
മഴത്തുള്ളികളെ കണ്ടു കൊതിച്ചിരിക്കാം
അതിനറിയില്ലല്ലോ നാളെ അത്
വീണ്ടും തനിച്ചാവുമെന്ന്...........