നീ പറഞ്ഞതുപോലെ
ലോകം വിശാലമാണ്..
എനിക്ക് നിന്നെയും
നിനക്കെന്നെയും
കാണാനാവാത്തത്ര
വിശാലമായിരിക്കുന്നു
നമ്മുടെ ലോകം...
3 February 2010
22 January 2010
സ്വപ്നം
എന്റെ സ്വപ്നമേ...
നിന്നെ ഞാന്‍ പ്രണയിക്കാതിരിക്കുന്നതെങ്ങനെ ..
സൂര്യന്റെ കോപം..
വിശക്കുന്ന വയറുകള്‍ ..
ചിരിക്കാത്ത കുട്ടികള്‍ ...
കച്ചവടക്കണ്ണുകള്‍ ...
അകലുന്ന റെയില്‍പ്പാളങ്ങള്‍...
മഴ കാത്തു കിടക്കുന്ന മരുഭൂമി...
പകലുകള്‍ മുഴുവന്‍
യാഥാര്‍ത്യങ്ങള്‍ കൊന്നോടുക്കുമ്പോഴും
നീ തന്നെ മൃതസഞ്ജീവനി !
മടിയിലിരുത്തി കഥകള്‍ പറഞ്ഞു
പ്രതീക്ഷകള്‍ വളര്‍ത്തി...
ഈ ചവര്‍പ്പ് നെല്ലിക്കയും
കൊതിയോടെ തിന്നാന്‍ പഠിപ്പിച്ചത് നീയല്ലേ..
തിരകള്‍ മേഘങ്ങളേ സ്പര്‍ശിക്കുമോ എന്നറിയില്ല
എങ്കിലും എന്റെ കണ്ണുകളില്‍
നീ ആകാശത്തെ സ്പര്‍ശിക്കുന്നു
ഒടുങ്ങാത്ത സ്വാതന്ത്ര്യത്തിന്റെ..
സമൃദ്ധിയുടെ ആകാശം..
അറ്റമില്ലാതാതാണ് നിന്റെ വഴിയെന്നറിഞ്ഞിട്ടും
നിന്നിലൂടെ നടക്കാന്‍ എന്റെ മനസ്സ് കൊതിക്കുന്നതെന്തേ..
ഭ്രാന്തമായ ആവേശം കൊണ്ടോ
അതോ ജീവിതത്തോടുള്ള അമിതമായ സ്നേഹം കൊണ്ടോ...
നിന്നെ ഞാന്‍ പ്രണയിക്കാതിരിക്കുന്നതെങ്ങനെ ..
സൂര്യന്റെ കോപം..
വിശക്കുന്ന വയറുകള്‍ ..
ചിരിക്കാത്ത കുട്ടികള്‍ ...
കച്ചവടക്കണ്ണുകള്‍ ...
അകലുന്ന റെയില്‍പ്പാളങ്ങള്‍...
മഴ കാത്തു കിടക്കുന്ന മരുഭൂമി...
പകലുകള്‍ മുഴുവന്‍
യാഥാര്‍ത്യങ്ങള്‍ കൊന്നോടുക്കുമ്പോഴും
നീ തന്നെ മൃതസഞ്ജീവനി !
മടിയിലിരുത്തി കഥകള്‍ പറഞ്ഞു
പ്രതീക്ഷകള്‍ വളര്‍ത്തി...
ഈ ചവര്‍പ്പ് നെല്ലിക്കയും
കൊതിയോടെ തിന്നാന്‍ പഠിപ്പിച്ചത് നീയല്ലേ..
തിരകള്‍ മേഘങ്ങളേ സ്പര്‍ശിക്കുമോ എന്നറിയില്ല
എങ്കിലും എന്റെ കണ്ണുകളില്‍
നീ ആകാശത്തെ സ്പര്‍ശിക്കുന്നു
ഒടുങ്ങാത്ത സ്വാതന്ത്ര്യത്തിന്റെ..
സമൃദ്ധിയുടെ ആകാശം..
അറ്റമില്ലാതാതാണ് നിന്റെ വഴിയെന്നറിഞ്ഞിട്ടും
നിന്നിലൂടെ നടക്കാന്‍ എന്റെ മനസ്സ് കൊതിക്കുന്നതെന്തേ..
ഭ്രാന്തമായ ആവേശം കൊണ്ടോ
അതോ ജീവിതത്തോടുള്ള അമിതമായ സ്നേഹം കൊണ്ടോ...
8 November 2009
ഒരു കൊച്ചുയാത്ര
ജനലഴികള്‍ ഭേദിച്ച്
ഒരു മഴതുള്ളി
എന്നെ വന്നു തൊട്ടുപോയി
ഇനിയൊരു യാത്ര പോകാം
അവയോടൊപ്പം ചിന്നിച്ചിതറി
തിരിച്ചുവരാന്‍ മൂകമാം
ഒരു കൊച്ചു യാത്ര
8 September 2009
എല്ലാം നല്ലതിന്
എന്റെ മൌനത്തില്‍
നിന്റെ വാചാലത കുടിയേറിയതും
പിന്നീട് നിന്റെ മൌനം
എന്നെ വാചാലയാക്കിയതും
നല്ലതിന് ..
ഇന്നലകളിലെ ദാഹം ശമിപ്പിക്കാന്‍
നീ മഴയായതും
കോരിച്ചൊരിയുന്ന മഴയില്‍
ഞാനൊരു തടാകമായതും
നല്ലതിന്..
രാത്രി പകലായതും
പകല്‍ രാത്രിയായതും
ഇന്നലെകള്‍..
ഇന്നുകള്‍ക്ക് വഴിമാറിയതും
എല്ലാം നല്ലതിന്
20 August 2009
ഇരുട്ട്
ഇരുട്ട് കള്ളന്
ഒരാശ്വാസമാണ്
രാത്രി കിടക്കുമ്പോള്‍
കണ്ണുകള്‍ നനയുമ്പോഴും
ആരും കാണാതെ
ചിരിക്കുമ്പോഴും
എന്നെ തന്നെ
പഴിക്കുംബോഴുമേല്ലാം
ഞാനറിയുന്നു ...
പകല്‍ മുഴുവന്‍
അഭിനയിക്കുകയായിരുന്നെന്ന്
ജീവിക്കുന്നത്
ചില മണിക്കൂറുകള്‍ മാത്രമെന്ന്
ഒരാശ്വാസമാണ്
രാത്രി കിടക്കുമ്പോള്‍
കണ്ണുകള്‍ നനയുമ്പോഴും
ആരും കാണാതെ
ചിരിക്കുമ്പോഴും
എന്നെ തന്നെ
പഴിക്കുംബോഴുമേല്ലാം
ഞാനറിയുന്നു ...
പകല്‍ മുഴുവന്‍
അഭിനയിക്കുകയായിരുന്നെന്ന്
ജീവിക്കുന്നത്
ചില മണിക്കൂറുകള്‍ മാത്രമെന്ന്
16 October 2008
മയില്‍പ്പീലി.....
23 August 2008
ചില്ലുജാലകം
Subscribe to:
Posts (Atom)

